ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കുവൈറ്റിലെ 35-ാമത് സ്റ്റോർ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു. അൽപ സമയം മുൻപ് ഫർവാനിയ ബ്ലോക്ക് ഒന്നിൽ ആണ് പുതിയ സ്റ്റോറിൻ്റെ ഉദ്ഘാടനം നടത്തിയത്.
ജാസിം മുഹമ്മദ് ഖമീസ് അൽഷറഫ്, മാനേജിംഗ് ഡയറക്ടർ അൻവർ അമീൻ ചേലാട്ട്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി എന്നിവർ ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം
നിർവഹിച്ചത് . സി.ഇ.ഒ മുഹമ്മദ് സുനീർ, ആർ.ഒ തെഹസീർ അലി, സി.ഒ.ഒ റഹിൽ ബാസിം എന്നിവരും ജീവനക്കാരും സന്നിഹിതരായിരുന്നു.
ഫർവാനിയ ഗവർണററ്റിലെ ഗ്രാൻഡ് ഹൈപ്പറിന്റെ മൂന്നാമത് ഷോറൂം ആണ് ഇന്ന് ആരംഭിച്ചത്. ഫർവാനിയ ബ്ലോക്ക് 1ൽ പ്രവാസികൾ ഏറെയുള്ള റെസിഡൻഷ്യൽ ഏരിയക്കുള്ളിലാണ് പുതിയ സ്റ്റോർ. ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വസ്തുക്കൾ വാങ്ങാനും കഴിയും.
പതിനെണ്ണായിരത്തിലധികം സ്ക്വയർ ഫീറ്റിൽ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേകം
തെരഞ്ഞെടുത്ത വസ്തുക്കളുടെ വലിയനിര സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.
വ്യക്തികൾക്കും കുടുംബങ്ങൾക്കും സാധനങ്ങൾ വാങ്ങാനും ഷോപ്പിങ്
ആസ്വദിക്കാനുമാകും. ഒരു ബ്രാൻഡ്എന്ന നിലയിൽ കുവൈത്ത് വിപണിയിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എന്നും ഉപഭോക്താക്കളുടെ
ഏറ്റവും ഇഷ്ടപ്പെട്ട റീട്ടെയിലറായി തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി