ന്യൂസ് ബ്യൂറോ, കുവൈറ്റ്
ഹവല്ലി :കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ ഹവല്ലിയിലെ അഞ്ചാമത്തേയും കുവൈറ്റിലെ മുപ്പത്തിഒന്നാമത്തേയും ശാഖ ഹവല്ലിയിലെ ബ്ലോക്ക് മൂന്നിൽ ഉദ്മാൻ സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു .6500 ഓളം ചതുരശ്ര അടിയിൽ ബേസ്മെന്റ് ഫ്ലോറിൽ ആണ് ഗ്രാൻഡ് ഹൈപ്പർ ഹവല്ലിയിലെ അഞ്ചാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചത് .
2025 ആകുമ്പോയേക്കും 50 ശാഖകൾ കുവൈറ്റിലെ എല്ലാ പ്രദേശങ്ങളിലുമായി ഉപഭോകതാക്കളുടെ കൂടുതൽ സൗകര്യം മാനിച്ചു തുറന്ന് കൊടുക്കുക എന്നുള്ള നാഴികക്കല്ലിലേക്കുള്ള ചുവട് വെപ്പാണ് ഇന്ന് വൈകുന്നേരം 4 മണിക്ക് ഹവല്ലി ബ്ലോക്ക് 3 ൽ തുറന്ന പുതിയ ശാഖ .ഉദ്ഘടനത്തോട് അനുബന്ധിച്ചു വമ്പിച്ച വിലക്കിഴിവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത് .ഗ്രാൻഡ് ഹൈപ്പറിന്റെ 12 ആം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ പുതിയ ഒരു ശാഖ ഹവല്ലി ബ്ലോക്ക് 3 ലെ പ്രദേശത്തേ ഉപഭോക്താക്കൾക്ക് ഒരു സമ്മാനമായാണ് ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മെന്റ്റ് ഇതിനെ കാണുന്നത് .
ഇന്ന് വൈകുന്നേരം നാലുമണിക്ക് നടന്ന വർണാഭമായ ചടങ്ങിൽ ജാസിം ഖമീസ് അൽ ശാർറഹ്, ക്യാപ്റ്റൻ സാദ് മുഹമ്മദ് എന്നിവർ ചേർന്ന് ജനങ്ങൾക്കായി തുറന്ന് കൊടുത്തു .പ്രസ്‌തുത ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി , ഡയറക്ടർ റീറ്റെയ്ൽ ഓപ്പറേഷൻ തഹ്‌സീർ അലി , സി ഇ ഒ മുഹമ്മദ് സുനീർ , സി ഒ ഒ റാഹിൽ ബാസ്സിം മറ്റ് മാനേജ്‌മന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്