ഇന്ന് ഡിസംബർ 31ന് അവസാനിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താത്ത പ്രവാസികൾക്കുള്ള എല്ലാ സർക്കാർ ഇടപാടുകളും നാളെ മുതൽ താൽക്കാലികമായി നിർത്തിക്കുന്നതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ ഒവിഹാൻ വ്യക്തമാക്കി . 16,442 കുവൈറ്റികളും 224,000 പ്രവാസികളും 88604 ബിദൂനികളും ഇനിയും ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുണ്ട് .
ബയോമെട്രിക് വിരലടയാള നടപടിക്രമം പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതിന് പിഴ ചുമത്തത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . താമസാനുമതി പുതുക്കലും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കുവൈറ്റിൽ താമസിക്കുന്ന 76 ശതമാനം പ്രവാസികളും ബയോമെട്രിക് വിരലടയാള പ്രക്രിയ പൂർത്തിയാക്കിയതായി അൽ-അഖ്ബർ ചാനലിന് നൽകിയ അഭിമുഖത്തിൽ മേജർ ജനറൽ അൽ ഒവിഹാൻ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി രാവിലെ 8 മുതൽ രാത്രി 8 വരെ 8 കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സേവനങ്ങൾ 2025 ജനുവരി മുഴുവൻ തുടരും.
More Stories
കുവൈറ്റിലെ കാലാവസ്ഥ നാളെ മുതൽ കൂടുതൽ തണുപ്പിലേക്ക്
ഗാന്ധി സ്മൃതി പുതുവർഷാഘോഷം
കുവൈറ്റിലെ ആദ്യത്തെ “സ്നോ വില്ലേജ്” ഇന്ന് ജനുവരി 2 വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും .