ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളിലൊന്നിൽ നിന്നുള്ള ബംഗ്ലാദേശി പ്രവാസി കുവൈറ്റ് എയർവേസിൽ ബംഗ്ലാദേശിലേക്കുള്ള യാത്രയ്ക്കിടെ എയർപോർട്ട് സെക്യൂരിറ്റി ഇൻസ്പെക്ടർമാർ ഏകദേശം 63,000 ദിനാർ വിലമതിക്കുന്ന സ്വർണ ഉരുപ്പടികൾ കണ്ടെത്തി. ഈ യാത്രികൻ കുവൈറ്റിൽ എത്തിയത് മറ്റൊരു രാജ്യത്തേക്ക് പോകുവാനുള്ള ട്രാൻസിറ്റ് യാത്രയക്ക് ആയതിനാൽ ആഭ്യന്തര മന്ത്രാലയമോ കസ്റ്റംസോ നിയമപ്രകാരം ചോദ്യം ചെയ്തില്ല . അതിനാൽ, തൻ്റെ രാജ്യത്തേക്കുള്ള യാത്ര തുടരാൻ അയാളെ അനുവദിച്ചു. വിമാനത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ ഉണ്ടാകാതിരിക്കാൻ ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ തിരയുന്നതിൽ മാത്രമാണ് സുരക്ഷാ പരിശോധനകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു