രാജ്യത്തെ അന്താരാഷ്ട്ര ഇൻറർനെറ്റ് ഔട്ട്ലെറ്റുകളുമായി ബന്ധിപ്പിക്കുന്ന ആഗോള കേബിൾ തകരാറിലായത് നിലവിൽ കുവൈറ്റിലെ ഇൻ്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ( CITRA ) അറിയിച്ചു.
ഇൻറർനെറ്റ് സേവനം എത്രയും വേഗം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് CITRA വ്യക്തമാക്കി . ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ ഭാവിയിൽ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ കമ്പനിയുമായി അന്വേഷണം നടത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി .
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു