ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന് 33 പ്രവാസികൾ അറസ്റ്റിൽ ആയി.
ഫിലിപ്പീൻസ് സ്വദേശികൾ ആണ് അറസ്റ്റിൽ ആയത്.
രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവരെ തടയാൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ മാർഗനിർദേശപ്രകാരമാണ് തട്ടിപ്പുകാരെ പിടികൂടിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിരവധി പേർക്ക് പഠന സർട്ടിഫിക്കറ്റുകൾ, വിവാഹ കരാറുകൾ, ഡ്രൈവിംഗ് പെർമിറ്റുകൾ എന്നിവ പോലുള്ള വ്യാജ രേഖകൾ നൽകിയ 33 ഫിലിപ്പിനോകളെ ആണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ