ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഗാന്ധിസ്മൃതി കുവൈത്തിന്റെ സബർമതി ഭവന പദ്ധതി മുൻ കേരള ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് ഗാന്ധിസ്മിതി കുവൈറ്റിന്റെ രക്ഷാധികാരി ബേക്കൺ ജോസഫിന്റെ അധ്യക്ഷതയിൽ ഫ്ലയർ പ്രകാശനം ചെയ്തു
ഗാന്ധി സ്മൃതി നടപ്പിലാക്കുന്ന നാലാമത്തെ പദ്ധതിയാണ് സബർമതി ഭവന പദ്ധതി. അതോടൊപ്പം ശിശുദിനത്തിന്റെ ഭാഗമായി
ഗാന്ധിസ്മൃതി കുവൈറ്റ്
ആധുനിക ഇന്ത്യയുടെ ശില്പി
പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ
ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വെച്ചു.സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സമാഹരണത്തിനായി ‘മണി ബോക്സ് ‘ എന്ന പദ്ധതി സമർപ്പിച്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് റിക്കോർഡിൽ ഇടം നേടിയ , ചെറിയ പ്രായത്തിൽ തന്നെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ മാസ്റ്റർ ആദർശിനെ ബഹുമാനപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ
എംഎൽഎ അവർകൾ ആദരിച്ചു.
ഗാന്ധിസ്മൃതി കുവൈറ്റിന്റെ പദ്ധതികളായ സ്നേഹ വിരുന്ന്, സ്നേഹാമൃതം,
സ്നേഹയാത്ര,എന്നീ പദ്ധതികൾക്ക് പുറമെ സബർമതി ഭവന പദ്ധതിയുടെ ഫ്ലെയർ പ്രകാശനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിചു.
പ്രസ്തുത ചടങ്ങിൽ
ജനചിന്ത പ്രേം സ്വാഗതവും, രക്ഷാധികാരി ബേക്കൻ ജോസഫ് അധ്യക്ഷത വഹിക്കുകയും ഗാന്ധിസ്മൃതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയും തുടർന്ന് മാസ്റ്റർ ആദർശ് മറുപടി പ്രസംഗവും,
നിസാർ എ പിള്ള കല്ലൂർ നന്ദിയും പറഞ്ഞു.
പ്രവാസ ലോകത്തുനിന്ന് അധ്വാനിച്ചുണ്ടാക്കുന്ന പൈസയിൽ നിന്ന് ഒരു വിഹിതം ഗാന്ധി സ്മൃതി അംഗങ്ങൾ കാരുണ്യവും കരുതലും ആവശ്യമുള്ളവർക്ക് നൽകിക്കൊണ്ടാണ് സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി ഗാന്ധി സ്മൃതി കുവൈറ്റ് പ്രവർത്തിക്കുന്നത്.
More Stories
ഇന്ത്യൻ എംബസ്സി വഫ്രയിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്