ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി
ഗാന്ധി സ്മൃതി കുവൈറ്റ് ഒക്ടോബര് 4 മെട്രോ മെഡിക്കൽ ഗ്രൂ പ്പ് ഓഡിറ്റോറിയത്തിൽ വെച്ചു
കുവൈറ്റിലെ വിദ്യാർത്ഥികളിൽ മഹാത്മ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ക്വിസ്
പരിപാടി സംഘടിപ്പിച്ചു, കുവൈറ്റിലെ വിവിധ
സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നാണു മത്സരാർത്ഥികളെ കണ്ടെത്തിയത്
ഗാന്ധിയൻ ആദർശങ്ങളുടെ മൂല്യത വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക് പകർത്താനുള്ള എളിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ്
ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ
അറിയിച്ചു
പ്രമുഖ ക്വിസ് മാസ്റ്ററും വിധികർത്താവുമായ ജെയിംസ് മോഹൻ പ്രോഗ്രാം കോഡിനേറ്റർ
ഷീബ പെയ്റ്റൻ , ജോബി തോമസ്, പോളി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി
ക്വിസ് മത്സരത്തിൽ
ഒന്നാം സമ്മാനം – ജെറമി സിജോമോൻ,
ആൻഡ്രൂ വർഗ്ഗീസ്
രണ്ടാം സമ്മാനം –
അഭിരാം സിസിൽ കൃഷ്ണൻ,
ഡെനിൽ തോമസ് എബ്രഹാം
മൂന്നാം സമ്മാനം –
ക്രിസ് റയാൻ ഡി സിൽവ,
യഷിത ഭരദ്വജ്
എന്നിവർ കരസ്ഥമാക്കി
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഫൈസൽ ഹംസ ഉത്‌ഘാടനം ചെയ്ത പരിപാടി
ഗാന്ധി സ്മൃതി പ്രസിഡണ്ട് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു,
സഘടനയുടെ ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ അഖിലേഷ് മാലൂർ നന്ദിയും പറഞ്ഞു
ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സെർട്ടിഫിക്കറ്റും വിജയികൾക്ക്
ട്രോഫിയും വിതരണം ചെയ്തു
രക്ഷാധികാരി ശ്രീ റെജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗങ്ങളായ
ലാക് ജോസ്, ഷിന്റോ ജോർജ്,
ആർട്സ് സെക്രട്ടറി പോളി അഗസ്റ്റിൻ , മീഡിയ കോഡിനേറ്റർ സന്തോഷ് തിടുമ്മൽ, ജോയിൻ സെക്രട്ടറി ബിജു അലക്സാണ്ടർ, എക്സിക്യൂട്ടീവ് മെമ്പർമാരായ സുനീഷ് മാത്യു, റാഷിദ് അഹമ്മദ്, സോണി മാത്യു, വിനയൻ അഴീക്കോട്, രാജീവ് തോമസ്, അജിത് കുമാർ, ജോബി, വനിതാ വേദി സെക്രട്ടറി കൃഷ്ണകുമാരി, ട്രഷറർ ജാസ്മിൻ ചിത്രലേഖ എന്നിവർ പങ്കെടുത്തു
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ