ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഗഫൂർ മൂടാടി (51) അന്തരിച്ചു.ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് അനുശോചനം രേഖപ്പെടുത്തി .
ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ കുവൈറ്റിലെ മാധ്യമ രംഗത്തെ നിറസാന്നിധ്യമായിരുന്നു. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻറിഫിക് റിസർച്ച് സെൻററിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണു മരണമടഞ്ഞത്.
കേരള പ്രസ് ക്ലബ് കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.കോഴിക്കോട് പയ്യോളിക്കടുത്ത് പെരുവട്ടൂർ സ്വദേശിയാണ് ഭാര്യ: ഫൗസിയ. മക്കൾ:അബീന പർവീൻ, അദീന. മരുമകൻ: അജ്മൽ.പിതാവ്: പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ്: ആയിഷ. സഹോദരങ്ങൾ: നൗഫൽ മൂടാടി,ബൽകീസ്, താജുന്നിസ.
ടൈംസ് ഓഫ് കുവൈറ്റിൻ്റെയും സി.എൻ.എക്സ്.എൻ ടി.വി യുടെയും ആദരാഞ്ജലികൾ
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി