പിടികിട്ടാപ്പുള്ളിയും വിവിധകേസുകളിൽ പ്രതിയുമായ ബിദൂനി തലാൽ ഹമദ് അൽ ഷമ്മരി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ആഭ്യന്തമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഇയാൾക്ക് എതിരെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ഇതേതുടർന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഒളിവുകേന്ദ്രം സുരക്ഷാ സേന കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുവാനുള്ള ശ്രമത്തിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയുമായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതി ഉപയോഗിച്ച ആയുധം കണ്ടുകെട്ടി.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു