ഡീപോർട്ടേഷൻ ഡിപ്പാർട്ടമെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബ
കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 130,000 പ്രവാസികളെ നാടുകടത്തിയതായി അറിയിച്ചു .
അദ്ദേഹം ജലീബ് അൽ ഷുവൈക്കിലെ പഴയ നാടുകടത്തൽ കേന്ദ്രത്തിന്റെ (തൽഹ) സന്ദർശന വേളയിൽ നൽകിയ ഉത്തരവ് പ്രകാരം നാല് ഘട്ടങ്ങളിലായി സജ്ജീകരിക്കുന്ന ജുവനൈൽ കെട്ടിടത്തിലേക്ക് ,തടവുകാരെ മാറ്റുമെന്ന് അറിയിച്ചു . പുരുഷന്മാർക്കായുള്ള കെട്ടിടത്തിൻ്റെ 90 ശതമാനവും ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു.
ഈ സൗകര്യം 1,000 തടവുകാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് . പുതിയ കെട്ടിടം ആവശ്യമായ സൗകര്യങ്ങൾ പാലിക്കുന്നതാണെന്നും പഴയ സൗകര്യങ്ങളിലുള്ള ഏകദേശം 900 തടവുകാരെ അപേക്ഷിച്ച് 1,400 തടവുകാരിൽ കൂടുതൽ ശേഷിയുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നാടുകടത്തപ്പെട്ടവർക്ക് അവരുടെ കുടുംബാംഗങ്ങളെ ലാൻഡ്‌ലൈനുകൾ വഴി ബന്ധപ്പെടാൻ അനുവാദമുണ്ടെന്നും, ഒരു അന്താരാഷ്ട്ര കോൾ ആവശ്യമാണെങ്കിൽ, സെക്രട്ടേറിയറ്റുകളിൽ നിന്ന് ജയിൽ ഫോൺ നൽകുമെന്നും, തടവുകാർക്ക് അവരുടെ എംബസി പ്രതിനിധികളെ ഒരു നിയുക്ത ഓഫീസിൽ കാണാമെന്നും അൽ-മിസ്ബ സൂചിപ്പിച്ചു.
നാടുകടത്തപ്പെട്ടവർ മുമ്പ് എയർപോർട്ടിൽ സാധാരണ യാത്രക്കാരുടെ അതേ ഗേറ്റുകളിലൂടെയാണ് പ്രവേശിച്ചതെന്നും എന്നാൽ ഇപ്പോൾ, എയർപോർട്ട് അധികൃതരുമായി സഹകരിച്ച്, ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു പ്രത്യേക ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും, അദ്ദേഹം അറിയിച്ചു . അതേസമയം, വനിതാ വിഭാഗം ഇപ്പോൾ മാറ്റമില്ലാതെ തുടരും, അടുത്ത രണ്ട് മാസത്തിനുള്ളിൽ അവരെയും മാറ്റാനാണ് പദ്ധതി.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു