ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ പിൻവലിച്ച് ഫ്രാൻസ്. ഫ്രാൻസിൽ പ്രവേശിക്കുന്ന കുവൈറ്റികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് -19 വൈറസുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഫ്രാൻസ് നീക്കിയതായി കുവൈറ്റിലെ ഫ്രഞ്ച് എംബസി ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
കുവൈറ്റിലെ ഫ്രഞ്ച് എംബസി അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുവൈറ്റിൽ നിന്ന് ഫ്രാൻസിലേക്കുള്ള യാത്രക്കാർക്ക് എല്ലാ യാത്രാ ആവശ്യങ്ങൾക്കും പിസിആർ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളൊന്നും ഹാജരാക്കേണ്ടതില്ലെന്ന് അറിയിച്ചു.
എന്നാൽ, കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, വിമാനത്തിൽ കയറുന്നതിന് മുമ്പ് പിസിആർ പരിശോധനാ ഫലം നൽകാൻ ഫ്രഞ്ച് സർക്കാരിന് യാത്രക്കാരെ വീണ്ടും നിർബന്ധിക്കാമെന്ന് എംബസി സൂചിപ്പിച്ചു.
കുവൈറ്റികളുടെ പ്രിയപ്പെട്ട വേനൽ അവധി സ്ഥലങ്ങളിൽ ഒന്നായാണ് ഫ്രാൻസ് പരിഗണിക്കപ്പെടുന്നത്.ഫ്രാൻസ് സന്ദർശിക്കാൻ ജൂണിൽ എംബസിക്ക് 6,000 അപേക്ഷകൾ ലഭിച്ചതായി കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ നേരത്തെ അറിയിച്ചിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്