ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് നുഴഞ്ഞ് കയറിയ നാല് പ്രവാസികളെ നാടുകടത്തി.
സാൽമി തുറമുഖം വഴി കുവൈത്തിലേക്ക് കടന്ന 4 അഫ്ഗാൻ പ്രവാസികളെ സ്‌ക്രാപ്‌യാർഡ് ഏരിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ കാമ്പെയ്‌നിൽ ആണ് പിടികൂടിയത്. വർഷങ്ങൾക്ക് മുമ്പ് കുവൈറ്റിലേക്ക് നുഴഞ്ഞുകയറിയ 4 അഫ്ഗാനികളെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഉംറ വിസയുമായി സൗദി അറേബ്യ വഴി കുവൈറ്റിലേക്ക് കടന്ന ഇവർ സാൽമി തുറമുഖം വഴി കുവൈറ്റിലേക്ക് നുഴഞ്ഞുകയറുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 4 അഫ്ഗാൻ നുഴഞ്ഞുകയറ്റക്കാരുടെയും ബയോ-മെട്രിക് ഡാറ്റയും എടുത്തിട്ടുണ്ട്. ഇതുമൂലം കുവൈറ്റിലും മറ്റു ജീസസ് രാജ്യങ്ങളിലും ഇവർക്ക് പ്രവേശന വിലക്ക് ഉണ്ടാകും.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ