ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മദ്യ വില്പന നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ.
അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് ഉംഅൽ-ഹൈമാൻ പ്രദേശത്തെ ഒരു പ്രാദേശിക വൈൻ ഫാക്ടറി റെയ്ഡ് ചെയ്ത് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് നേപ്പാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
പ്ലാസ്റ്റിക് ഭാഗമായി പോയ ഒരാളെ കണ്ട സംശയം തോന്നി നിർത്തി പരിശോധിച്ചപ്പോഴാണ്
ചോദ്യം ചെയ്യലിൽ ഇയാൾ മദ്യവിൽപ്പന നടത്തിയതായി സമ്മതിക്കുകയും മറ്റ് കൂട്ടാളികൾ താമസിച്ചിരുന്ന സ്ഥലത്തേക്ക് പോലീസിനെ നയിക്കുകയും ചെയ്തതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
വീട്ടിൽ നിന്ന് 190 ബാരൽ അസംസ്‌കൃത വസ്തുക്കളും 492 കുപ്പി മദ്യവും വിൽപനയ്ക്ക് തയ്യാറായ നിലയിൽ പോലീസ് കണ്ടെത്തി.
ചോദ്യം ചെയ്യലിൽ ആളുകൾക്ക് മദ്യം വിൽക്കുന്നതായി ഇവർ സമ്മതിച്ചു. പ്രതികളും പിടിച്ചെടുത്ത മദ്യവും ഉപകരണങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു