ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഷുവൈഖ് പോർട്ടിൽ വൻ മദ്യ വേട്ട . പത്ത് ലക്ഷം ദിനാർ വിലയുള്ള വിദേശ മദ്യം പിടികൂടി. കുവൈറ്റിലെക്ക് ഒളിപ്പിച്ച കടത്താൻ ശ്രമിച്ച 13,422 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ഷുവൈഖ് തുറമുഖത്ത് ഈ വർഷം റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ മദ്യ വേട്ടയാണിതെന്ന് കണക്കാക്കപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം കുവൈറ്റ് ദിനാർ വിലമതിക്കുന്നതാണ് മൊത്തം മദ്യം .
ഫർണിച്ചറാണെന്ന് വ്യാജേന എത്തിച്ചപ്പോൾ, ഷുവൈഖ് തുറമുഖത്ത് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ ഇറക്കുമതി ചെയ്ത വൻതോതിൽ മദ്യം അകത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മൂന്ന് പേരാണ് കള്ളക്കടത്ത് നടത്തിയത്. പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം പ്രതികളെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും