ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഭക്ഷണം തയ്യാറാക്കാൻ കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങൾ ഉപയോഗിച്ചതിന് വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ ഒരു ഭക്ഷ്യ വിതരണ കമ്പനിയുടെ പ്രധാന ഓഫീസും വെയർഹൗസും അടച്ചുപൂട്ടിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ട് പ്രകാരം , കമ്പനിയുടെ ആസ്ഥാനത്തും വെയർഹൗസിലും ഭക്ഷണശാലകൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനും തയ്യാറായ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത അളവിലുള്ള ഭക്ഷണം ഇൻസ്പെക്ടർമാർ പിടിച്ചെടുത്തു.
ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന മാംസം കഴിഞ്ഞ ഓഗസ്റ്റിൽ കാലഹരണപ്പെട്ടതാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. വിവിധ തരം ചീസ് ഉൾപ്പെടെ കാലാവധി കഴിഞ്ഞ ചീസ് കമ്പനി ഉപയോഗിച്ചിരുന്നതായും പിടിച്ചെടുത്ത ചേരുവകളിൽ നിന്ന് വ്യക്തമാണ്. കേടായ ഇറച്ചിയിൽ നിന്ന് കബാബ്, ടിക്ക, എന്നിവ തയ്യാറാക്കുന്നതിനിടെയാണ് കമ്പനി ജീവനക്കാർ കുടുങ്ങിയത്.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും