ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസ്സോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ, അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ചു “ഹെൽത്തി ഡയറ്റ് വെൽത്തി ലൈഫ്” എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു.
മാർച്ച് 11 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം വൈകുന്നേരം 5:30 മുതൽ ആരംഭിക്കുന്ന വെബ്ബിനാറിന്, സാമൂഹിക മാധ്യമങ്ങളിലൂടെ സുപരിചിതയായ തിരുവനന്തപുരത്തെ ഡോ. ദിവ്യാസ് ഹോമിയോപ്പതി സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് കൺസൾട്ടന്റുമായ ഡോ. ദിവ്യ നായർ നേതൃത്വം നൽകുന്നു. വിശദവിവരങ്ങൾക്ക് 65839954, 99553632 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു