ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി, 24 വനിതകളുടെ സൃഷ്ടികൾ കോർത്തിണക്കി “പെണ്മ” എന്ന പേരിൽ ഇ-ബുക്ക് പുറത്തിറക്കി. ഫോക്ക് വനിതാവേദി ചെയർപേഴ്‌സൺ സജിജ മഹേഷ്, ഫോക്ക് പ്രസിഡൻ്റ് സേവ്യർ ആൻ്റണിക്ക് ആദ്യപ്രതി കൈമാറിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. വനിതാവേദി ജനറൽ കൺവീനർ ശ്രീഷ ദയാനന്ദൻ, വൈസ് ചെയർപേഴ്സൺ അമൃത മഞ്ജീഷ്, ജോ. ട്രഷറർ നിവേദിത സത്യൻ, സോണൽ കോർഡിനേറ്റർ ലീന സാബു, എഡിറ്റോറിയൽ കമ്മിറ്റിയംഗം രമ സുധീർ, ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി, ഫോക്ക് ട്രഷറർ രജിത്ത് കെ.സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
https://online.fliphtml5.com/kgttm/yxzk/ എന്ന ലിങ്കിലൂടെ “പെണ്മ” ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ