ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ
കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) അബ്ബാസിയ സോണലിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഏകദിന വിനോദയാത്ര “ഈ തണലിൽ ഇത്തിരിനേരം” സംഘടിപ്പിച്ചു. രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം നടന്ന വിനോദയാത്ര അംഗങ്ങൾക്ക് വീണ്ടും ഒത്തുചേരാനും സൗഹൃദം പുതുക്കാനുമുള്ള അവസരം ഒരുങ്ങി.
കബ്‌ദിൽ വെച്ച് നടന്ന പരിപാടി ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ സോണലിന്റെ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡന്റ് വിജയകുമാർ എൻ. കെയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ഫോക്ക് ഭാരവാഹികളായ ജനറൽ സെക്രട്ടറി ലിജീഷ് പറയത്ത്, ട്രഷറർ രജിത്ത് കെ.സി, വൈസ് പ്രസിഡണ്ടുമാരായ രാജേഷ് ബാബു, ഹരിപ്രസാദ് യു.കെ, സ്പോർട്സ് സെക്രട്ടറി ഷാജി കൊഴുക്ക, ചാരിറ്റി സെക്രട്ടറി ഹരിന്ദ്രൻ കുപ്‌ളേരി, അഡ്മിൻ സെക്രട്ടറി ശ്രീഷിൻ എം.വി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്, ബാലവേദി സെക്രട്ടറി അന്വയ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റ് എക്സിക്യൂട്ടീവ് മഹേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം ജനറൽ കൺവീനർ ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
250 ല്‍പ്പരം മെമ്പർമാർ പങ്കെടുത്ത പരിപാടി രാവിലെ 9 മണിയോടെ ആരംഭിച്ച് വൈകീട്ട് 5 മണി വരെ നീണ്ടു നിന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദകരമായ ഗെയിംസും കലാപരിപാടികളും അരങ്ങേറി. അബ്ബാസിയ സോണലിന്റെ കീഴിലുള്ള യൂണിറ്റ് ഭാരവാഹികളടങ്ങിയ വിവിധ കമ്മിറ്റികൾ പരിപാടികൾ നിയന്ത്രിച്ചു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു