ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ആൻഡ് എഡ്യൂക്കേഷൻ രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്ലൈവേൾഡിന്റെ മിഡ്‌ഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾ വിപുലമാക്കാൻ രണ്ടാമത്തെ ഓഫീസ്സ് കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു. നാഷണൽ ഏവിയേഷൻ സർവീസിലെ ഗവൺമെന്റ് റിലേഷൻ വിഭാഗം ഡയറക്ടർ ആയ അൻവർ എസ്സ് അൽഫാദെൽ, കുവൈത്തിൽ ലോ പ്രൊഫസർ ആയ ഫഹദ് അൽനേസി എന്നി വിശിഷ്ട അതിഥികൾ സന്നിഹിതരായ ചടങ്ങിൽ ഫ്ലൈവേൾഡ് CEO റോണി ജോസഫ് കൂടാതെ ഫ്ലൈവേൾഡ് ഗ്ലോബൽ ബിസിനസ് അഡ്വൈസ്സർ റെജി ജോസഫ് എന്നിവർ പങ്കെടുത്തു. കൂടാതെ ഫ്ലൈവേൾഡ് പ്രിൻസിപ്പൽ സോളിസിറ്ററും പ്രശസ്ത മൈഗ്രേഷൻ ലോയറും ആയ താര എസ്സ് നമ്പൂതിരി, COO പ്രിൻസ് ജേക്കബ് എബ്രഹാം, ഡയറക്ടർ ടിൻസ് എബ്രഹാം, ഡയറക്ടർ രഞ്ജി ജോസഫ്, ഫ്ലൈവേൾഡ് എന്നിവരുടെയും ഓൺലൈൻ സാന്നിധ്യത്തിൽ ആയിരുന്നു ഉൽഘാടന ചടങ്ങ്.
ഓസ്‌ട്രേലിയൻ കുടിയേറ്റവും വിദേശപഠനവും ആഗ്രഹിക്കുന്ന അർഹരായ സ്‌കിൽഡ് പ്രൊഫഷണൽസിന് കൃത്യമായ വഴി കാണിച്ചു കൊടുക്കാനും യുവ തലമുറയ്ക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള മിച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളിലേക്ക് എത്താനും ഉള്ള അവസരം വിദഗ്ദ്ധരായ മൈഗ്രേഷൻ ലോയേഴ്സ് വഴി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലൈവേൾഡ് മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾ വിപുലമാക്കിയിരിക്കുന്നത് .
കുവൈറ്റ് കൂടാതെ ദുബായ് കേന്ദ്രമാക്കിയാണ് ഫ്ലൈവേൾഡ് മൈഗ്രേഷൻ സേവനങ്ങൾ നൽകി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 5000 ൽ പരം പി ആർ ഇൻവിറ്റേഷനുകളാണ് ഫ്ലൈവേൾഡ് വഴി നേടി കൊടുക്കാൻ സാധിച്ചത്. മൈഗ്രേഷൻ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ നേട്ടമാണ്. ഇത് കൂടാതെ ഓസ്‌ട്രേലിയയിൽ രജിസ്‌ട്രേഷൻ തേടുന്ന അന്താരാഷ്‌ട്ര നഴ്‌സുമാരുടെ ക്ലിനിക്കൽ വൈദഗ്ധ്യവും യോഗ്യതയും വിലയിരുത്തുന്നതിനും AHPRA രജിസ്‌ട്രേഷൻ ലഭിക്കുന്നതിനുമായി നടത്തപ്പെടുന്ന ഒരു പ്രായോഗിക പരീക്ഷയായ OSCE യിൽ മികവ് പുലർത്തുന്നതിന്, നഴ്‌സുമാരെ സഹായിക്കുന്നതിന്റെ ഭാഗമായി OSCE ട്രെയിനിങ് സെന്ററും ദുബായിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ പ്രഗത്ഭരായ പരിശീലകരുടെ വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം ഉപയോഗിച്ച്, നഴ്‌സുമാർക്ക് അവരുടെ ക്ലിനിക്കൽ കഴിവുകൾ വികസിപ്പിക്കാനും പരിഷ്കരിക്കാനും അവരുടെ അറിവ് വർദ്ധിപ്പിക്കാനും മാത്രമല്ല OSCE സമാനമായ സാഹചര്യങ്ങളിൽ പരിശീലിക്കാനും സാധിക്കുന്നതാണ്.
മിഡിൽ ഈസ്റ്റിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന യോഗ്യരായ വ്യക്തികൾക്ക് കൃത്യതയും മികവുറ്റതുമാർന്ന മൈഗ്രേഷൻ സേവങ്ങൾ നല്കുന്നതില് ഫ്ലൈവേൾഡ് എന്നും മുൻ നിരയിൽ ആയിരിക്കുമെന്ന് വക്താക്കൾ കുവൈത്തിൽ അറിയിച്ചു.
More Stories
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.