ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരീല് ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്ക്കാരം പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലിയ്ക്ക് നല്‍കും. വിവിധ മേഖലകളിൽ സമഗ്രസംഭാവന നടത്തിയിട്ടുള്ളവര്‍ക്കായി എന്‍.എസ്.എസ്. ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണ് പ്രഥമ ഭാരത കേസരി മന്നം പുരസ്കാരം. 147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9ന് കുവൈറ്റില്‍ എന്‍.എസ്.എസ്.കുവൈറ്റ് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്ക്കാരം സമര്‍പ്പിക്കുന്നത്.
സാല്വ THE PALMS BEACH ഹോട്ടലിലെ നസീമ ഹാളില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് നല്‍കുക .മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസാണ് മുഖ്യപ്രാസംഗികന്‍. എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാര്‍ അഡ്വവൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള, സജിത് സി.നായര്‍, ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് അനീഷ് പി.നായര്‍, ജനറല്‍ സെക്രട്ടറി എൻ. കാർത്തിക് നാരായണൻ, ട്രഷറര്‍ ശ്യാം ജി നായർ, വനിതാ സമാജം കണ്‍വീനര്‍ ദീപ്തി പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി