147- ആമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി NSS കുവൈറ്റ് സംഘടിപ്പിക്കുന്ന ‘DHRUPAD’ എന്ന സംഗീത നിശ 07/ 02 / 2025 വെള്ളിയാഴ്ച ഹവല്ലി പാർക്കിലെ ഹവല്ലി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത ഗായകൻ, ആലാപ് രാജുവും അദ്ദേഹത്തിന്റെ മ്യൂസിക്കൽ ബാൻഡ് ആയ ARB യും നയിക്കുന്ന സംഗീത നിശയിൽ തെന്നിന്ത്യയിലെ പ്രശസ്ത യുവ പിന്നണി ഗായകരായ ശ്രീകാന്ത് ഹരിഹരൻ, അപർണ്ണ ഹരികുമാർ എന്നിവരോടൊപ്പം ഈ വർഷത്തെ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ വിജയി അരവിന്ദ് നായർ, റണ്ണർ അപ്പ് കുമാരി ദിഷ പ്രകാശ് എന്നിവർ പങ്കെടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു