Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : മിന അൽ അഹമ്മദി റിഫൈനറിയിലെ തീപിടുത്തം നിയന്ത്രണവിധേയമായി അധികൃതർ അറിയിച്ചു. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) മിന അൽ-അഹ്മാദി റിഫൈനറിയിലെ എആർഡിഎസ് യൂണിറ്റിൽ ഇന്ന് രാവിലെ ആണ് തീപിടിത്തം ഉണ്ടായത്.
എന്നാൽ അഗ്നിശമനസേനയുടെ ദ്രുതഗതിയിലുള്ള പ്രവർത്തനഫലമായി വളരെ വേഗം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി. ഗുരുതരമല്ലാത്ത ചില പരിക്കുകൾ ഒഴിച്ചാൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
റിഫൈനറിയുടെ പ്രവർത്തനങ്ങളെയും കയറ്റുമതി പ്രവർത്തനങ്ങളെയും ബാധിച്ചിട്ടില്ല, വൈദ്യുതി, ജല മന്ത്രാലയത്തിന്റെ പ്രാദേശിക വിപണന, വിതരണ പ്രവർത്തനങ്ങളെ തീപിടുത്തം ബാധിച്ചില്ലന്ന് അധികൃതർ അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി