ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാൽമി ഏരിയയിലെ ഉപയോഗിച്ച ടയറുകൾ വലിച്ചെറിയുന്ന സ്ഥലത്തുണ്ടായ തീപിടുത്തം അട്ടിമറിയെന്ന് കുവൈറ്റ് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) വ്യക്തമാക്കി. 4,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.
സംഭവത്തിൽ അന്വേഷണ സംഘം സാങ്കേതിക പരിശോധനയും ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തതായും കെ.എഫ്.എഫ് മീഡിയ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
തീപിടിത്തമുണ്ടായ സ്ഥലം വിശധമായി പരിശോധിച്ചു. വൈദ്യുത, താപ സ്രോതസ്സുകൾ ഒന്നും സമീപത്തുനിന്ന് കണ്ടെത്താനായിട്ടില്ല. ഇതിൽ നിന്ന് ബോധപൂർവമായ പ്രവൃത്തിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് അന്വേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു. പൊതു സുരക്ഷയെ ബാധിക്കുകയും പരിസ്ഥിതി മലിനീകരണത്തിലേക്ക് നയിക്കുകയും ചെയ്ത ഈ ക്രിമിനൽ പ്രവൃത്തിക്ക് പിന്നിൽ ആരാണെന്ന് തിരിച്ചറിയാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിച്ച് അന്വേഷണം നടന്നുവരുകയാണെന്നും കെ.എഫ്.എഫ് വ്യക്തമാക്കി. വെള്ളിയാഴ്ചയുണ്ടായാണ് സാൽമിയിലെ ടയർ സ്ക്രാപ്‍യാഡിൽ വൻ തീപിടുത്തമുണ്ടായത്. നിരവധി ടയറുകളും മറ്റു വസ്തുക്കളും കത്തിനശിച്ചു. ഉപയോഗിച്ച ടയറുകൾ വലിച്ചെറിയുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് ഉടൻ സഥലത്തെത്തി നിയന്ത്രണവിധേയമാക്കി.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു