Times of India
കുവൈറ്റ് സിറ്റി: ടാക്സി ഡ്രൈവേഴ്സ് സംഘടനയായ യാത്രാ കുവൈറ്റ് ഈ കോവിഡ് മഹാമാരിയുടെ വറുതിയിലും 12 ലക്ഷം രൂപ ധനസഹായമായി നൽകി.
സംഘടനയുടെ മരണപ്പെട്ട മൂന്ന് അംഗങ്ങളുടെ കുടുംബത്തിന് ധനസഹായമായി മൂന്ന് ലക്ഷംരൂപാ വീതവും, മൂന്ന് അംഗങ്ങളുടെ ചികിത്സക്കായ് മൂന്ന് ലക്ഷം രൂപയും നൽകി. കോവിഡ് കാലത്തെ ഈ 12 ലക്ഷവും ചേർത്ത് 2014 മുതൽ ഇതുവരെ 80 ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനം സംഘടന നടത്തി.
നവംബർ 19 വെള്ളിയാഴ്ച സാൽമിയ ഗാർഡനിൽ വച്ചു നടത്തിയ യാത്രഅയപ്പ് യോഗത്തിൽ ധർമ്മടം സ്വദേശി രമേശന്റെ കുടുംബധനസഹായം രമേശന്റെ കുടുംബത്തിനായ് പ്രീയ സുഹൃത്ത് അനിൽ കുമാർ കണ്ണൂരിന് പ്രസിഡന്റ് അനിൽ ആനാടും, ട്രഷറർ അനൂപ് ആറ്റിങ്ങലും ചേർന്ന് നൽകി. ദീർഘകാലപ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന അനിൽകുമാർ കണ്ണൂരിന് മു൯ പ്രസിഡന്റ് മനോജ് മഠത്തിൽ മൊമന്റോയും പെന്നാടയും നൽകി ആദരിച്ചു. ചാരിറ്റി കൺവീനർ വിഷാദലി നന്ദി രേഖപ്പെടുത്തി.
യോഗത്തിൽ അബ്ബാസിയ യൂനിറ്റ് ട്രഷറർ സുരേഷ്, എക്സിക്യൂട്ടിവ് ബെന്നി, മെഹബൂല യൂനിറ്റ് ജോയിന്റ് സെക്രട്ടറി ഷെബീർ, സാൽമിയ യൂനിറ്റ് പ്രസിഡന്റ് രാജേഷ്, ട്രഷറർ സുജിത്, ഇലക്ഷ൯ കമ്മീഷണർ ബഷീർ കെ കെ, മു൯ എക്സിക്യൂട്ടിവ് രാജ൯ പന്തളം, അംഗങ്ങളായ ഷാജിത്, അജയ൯ ഉദയ൯, സിദ്ധിഖ് എന്നിവർ പങ്കെടുത്തു.
2020 മാർച്ചിൽ കോവിഡ് മഹാമരിയിലെ ലോക്ക്ഡൗണിൽ 4 മാസക്കാലമാണ് തൊഴിൽ പൂർണ്ണമായും നിലച്ച് ടാക്സി ഡ്രൈവർമാർ കൊടും വറുതിയിൽ എത്തിയത്. ഏപ്രീൽ മാസത്തിലാണ് പ്രീയ അംഗമായ തിരുവനന്തപുരം അമ്പൂരി സ്വദേശി ജോജോ കോവിഡ് ബാധിച്ച് മരണപ്പെട്ടുന്നത്. കുവൈറ്റിലെ ആദ്യമലയാളിയുടെയും 3 മത്തെ ഇന്ത്യക്കാരന്റെയും മരണമായിരുന്നു ജോജോയുടേത്. കടുത്തമാനസ്സിക സമ്മർദ്ധം അംഗങ്ങളിൽ അനുഭവപ്പെടുന്നതായിരുന്നു ജോജോയുടെ മരണം. ആഗസ്റ്റ് ആദ്യവാരത്തിൽ തൊഴിൽ പുനരാരംഭിക്കുമ്പോൾ അംഗങ്ങൾക്ക് ഒരു വലിയബാെധ്യതയായി ചാരിറ്റി ധനസമാഹരണം മാറുമെന്നതിനാൽ നീട്ടിവയ്ക്കുകയായിരുന്നു. കാര്യമായ ടാക്സി ഓട്ടമൊന്നുമില്ലാതെ തുടരുന്ന അവസ്ഥയിൽ ആഗസ്റ്റ് 14 ന് പാലക്കാട് സ്വദേശിയായ വിജീരാധകൃഷ്ണനും മരണപ്പെട്ടു. രണ്ടുപേരുടെയും കുടുംബസഹായനിധി സമാഹരിച്ച് നൽകി കഴിയുമ്പോൾ കണ്ണൂർ ധർമ്മടം രമേശനും മരണപ്പെട്ടു. രമേശ൯ ചികിത്സയ്ക്കായ് നാട്ടിൽ പോയി ചികിത്സയിൽ കഴിയുമ്പോൾ മരണപ്പെടുകയായിരുന്നു. ഇപ്പോഴും ടാക്സി തൊഴിൽ മേഖല മെച്ചപ്പെട്ട നിലയിലല്ല എങ്കിലും സഹപ്രവഃത്തകരുടെ കുടുംബത്തെകൂടി ചേർത്തുപിടിക്കുന്നതിൽ സംഘടനാ അംഗങ്ങൾ നിറഞ്ഞഹൃദയവിശലതയുള്ളവരാണ്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു