ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ധനമന്ത്രി മനാഫ് അൽ ഹജ്രി രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. സർക്കാർ രൂപവത്കരിച്ച് ഒരു മാസത്തിനുള്ളിലാണ് മന്ത്രിയുടെ രാജി. സാമ്പത്തിക വിഷയത്തില്‍ തീരുമാനം എടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മന്ത്രിയുടെ രാജിയെന്നാണ് സൂചന.
നേരത്തേ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചുമതല ഉപപ്രധാനമന്ത്രിയും, എണ്ണ, സാമ്പത്തിക – നിക്ഷേപ മന്ത്രിയുമായ സാദ് അൽ ബറാക്കിന് നല്കാന് മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചിരുന്നു. ബിസിനസ്, നിക്ഷേപം, ധനകാര്യം എന്നീ മേഖലകളിൽ 35 വർഷത്തിലേറെ അനുഭവസമ്പത്തുള്ള അൽ ഹജ്റി കുവൈത്ത് ഫിനാൻഷ്യൽ സെന്ററിന്റെ സി.ഇ.ഒ ആയി 16 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിലെ പ്രശസ്ത സോഷ്യൽ സയൻസ് സർവകലാശാലകളിലൊന്നായ സയൻസസ് പോയിലെ വിസിറ്റിങ് െലക്ചറുമാണ്.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു