ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫിലിപ്പിനോ വീട്ടുജോലിക്കാരി ജനാല വഴി പുറത്തേക്ക് എറിഞ്ഞ ‘ ചോരക്കുഞ്ഞിന്’ ദാരുണാന്ത്യം.
കുവൈറ്റി ദമ്പതികളുടെ വീട്ടുജോലിക്കാരിയായ ഫിലിപ്പിനോ സ്വദേശി ജനാലയിൽ നിന്ന് എറിഞ്ഞ നവജാത ശിശുവിന്റെ മരണം സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രഭാത നടത്തത്തിന് ശേഷം കുവൈറ്റി ദമ്പതികൾ വീട്ടിലേക്ക് കയറി വീട്ടുജോലിക്കാരിയെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവർ പിന്നീട് വീട്ടുജോലിക്കാരിയുടെ മുറിയിലേക്ക് മുട്ടി വിളിച്ചപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ അവസ്ഥയിൽ ജോലിക്കാരിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു . വീട്ടുജോലിക്കാരി തുറക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് അവർ നിർബന്ധിതമായി അകത്ത് പ്രവേശിക്കുകയും വീട്ടുജോലിക്കാരിയെ രക്തം വാർന്ന നിലയിൽ കാണപ്പെടുകയും രണ്ടാം നിലയിലെ ജനാല തുറന്നു കിടക്കുന്നതായും ശ്രദ്ധിച്ചു.
ജനലിലൂടെ പുറത്തേക്ക് നോക്കിയ സ്പോൺസർ കുഞ്ഞിനെ തറയിൽ കിടക്കുന്നത് കണ്ട് ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിനെ വിളിക്കുകയും ചെയ്തു.പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നവജാത ശിശു മരിച്ചതായി കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു