Times of Kuwait
കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനാക്കി പരിമിതപ്പെടുത്തിയതിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ കോവിഡ് കാല ഫീസിളവ് പിൻവലിച്ചു. വിദേശ സ്കൂളുകൾക്ക് നേരിട്ടുള്ള ക്ലാസുകൾ സെപ്റ്റംബർ 26 മുതൽ ആരംഭിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന ഫീസ് നിരക്കിലേക്ക് മാറാനാണ് സ്കൂളുകൾക്ക് അനുമതി നൽകിയത്.
അതേസമയം, മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച നിരക്കിൽ മാത്രമേ ട്യൂഷൻ ഫീസ് ഈടാക്കാവൂ എന്നും നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മന്ത്രാലയം അംഗീകരിച്ച ഫീസിന് പുറമേ ഏതെങ്കിലും പേരിൽ സ്കൂൾ അധികൃതർ പണം സ്വീകരിക്കാൻ പാടില്ല.സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന അറബ് സ്കൂളുകൾക്കും ദ്വിഭാഷാ സ്കൂളുകൾക്കും ഇന്ത്യൻ, പാകിസ്താനി, ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് വിദ്യാല
യങ്ങൾക്കും നിർദേശം ബാധകമാണ്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്