കുവൈറ്റ് സിറ്റി : ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നേഴ്സസ് അസോസിയേഷനായ നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് പരമ്പരാഗത രീതിയിൽ നാടിന്റെ തനിമ നിലനിർത്തി ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. ‘ഓർമ്മിക്കാൻ ഒരോണം’ എന്ന പേരിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന ഓണാഘോഷങ്ങൾക്ക് വർണ്ണവിസ്മയങ്ങളും താളമേളങ്ങളും നിറഞ്ഞ കലാ, സാംസ്ക്കാരിക പരിപാടികൾ കൊഴുപ്പേകി. പൊതുസമ്മേളനത്തിൽ നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് പ്രസിഡന്റ് സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ അഡ്വ. ജോൺ തോമസ് ഓണാഘോഷങ്ങൾ ഉത്ഘാടനം ചെയ്തു. ഫർവാനിയ ആശുപത്രി നെഫെറോളജിസ്റ്റ് കൺസൽട്ടന്റ് ഡോ. രൂബേൻ ജോർജ്, ജോസഫ് മിഥുൻ (ജനത ജൂവലറി) തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് സെക്രട്ടറി സുദേഷ് സുധാകർ സ്വാഗതവും, ട്രഷറർ പ്രഭ രവീന്ദ്രൻ കൃതജ്ഞതയും, ഷൈജു രാജൻ, റ്റീന സൂസൻ എന്നിവർ പ്രോഗ്രാം അവതരണവും നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമി ജോണും സംഘവും സ്വാഗത നൃത്തവും, ജോളി ഉമ്മനും സംഘവും തിരുവാതിരയും, ഷീജ തോമസും സംഘവും സംഘഗാനവും, ശ്രീ രേഖയും സംഘവും സിനിമാറ്റിക് നൃത്തവും, അവതരിപ്പിച്ചു. കുവൈറ്റ് മെലഡീസ് അണിയിച്ചൊരുക്കിയ സംഗീത വിരുന്ന് ഓണാഘോഷങ്ങളെ പ്രൗഡഗംഭീരമാക്കി.
ഓണാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ റാഫിൾ കൂപ്പണുകൾ നറുക്കിട്ട് ആകർഷകമായ നിരവധി സമ്മാനങ്ങൾ നൽകി. വിഭവസമൃദ്ധമായ ഓണസദ്യ ഗതകാല സ്മരണകൾ ഉണർത്തിയ കൂടിവരവിനെ ആകർഷകമാക്കി. ജനത ജൂവലറി മുഖ്യ സ്പോൺസറായിരുന്നവെന്ന് സംഘാടകർ അറിയിച്ചു. സിറിൽ ബി. മാത്യു (പ്രസിഡന്റ്), സുമി ജോൺ (വൈസ് പ്രസിഡന്റ്), സുദേഷ് സുധാകർ (സെക്രട്ടറി), ഷിറിൻ വർഗീസ് (ജോയിന്റ് സെക്രട്ടറി), പ്രഭ രവീന്ദ്രൻ (ട്രഷറർ), ഷീജ തോമസ് (മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ), ട്രീസ എബ്രഹാം (കലാ, കായിക വിഭാഗം സെക്രട്ടറി) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും, സൗമ്യ എബ്രഹാം, സിജുമോൻ തോമസ്, ബിന്ദു തങ്കച്ചൻ, ശ്രീ രേഖ സജേഷ്, നിബു പാപ്പച്ചൻ, നിതീഷ് നാരായണൻ, അബ്ദുൽ സത്താർ എന്നിവരടങ്ങിയ അഡ്വൈസറി ബോർഡും നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്