ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്കു പോകുന്ന അഡ്വ പി ജോൺ തോമസിനും കുടുബത്തിനും തിരുവല്ല പ്രവാസി അസോസിയേഷൻ യാത്രയയപ്പു നൽകി. പ്രസിഡന്റ് റെജി കൊരുത്തിന്റെ ആദ്യക്ഷതയിൽ കൂടിയ യോഗം സെന്റ് പീറ്റേഴ്‌സ് ക്നാനായാ പള്ളി വികാരി ഫാദർ എബി മട്ടക്കൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ എസ് വറുഗീസ്, കേരള പ്രവാസി അസോസിയേഷൻ രക്ഷധികാരി തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, പി ആർ ഒ ഷിജു ആലപ്പാട്, ജോ. സെക്രട്ടറി ബൈജു ജോസ് എന്നിവർ പ്രസംഗിച്ചു. കെ എസ് വറുഗീസ് അഡ്വ ജോൺ തോമസിനെ പൊന്നാട അണിയിച്ചു. തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ഉപഹാരം ഫാദർ എബി മട്ടക്കൽ ജോൺ തോമസിനു നൽകി. ക്രിസ്റ്റി അലക്സാണ്ടർ,ശിവ കുമാർ തിരുവല്ല,അലക്സ് കറ്റൊട്, ടിൻസി ഇടുക്കിള,സജി പൊടിയാടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു