കുവൈറ്റ് സിറ്റി : ഏകദേശം 20,000 പ്രവാസികൾ ഫാമിലി വിസിറ്റ് വിസ നിയമങ്ങൾ ലംഘിക്കുകയും സന്ദർശനത്തിന് വന്ന ശേഷം രാജ്യത്ത് അനധികൃതമായി തങ്ങുകയും ചെയ്തതായി അറബിക് ദിനപത്രമായ അൽ-അൻബ റിപ്പോർട്ട് ചെയ്യുന്നു.റിപ്പോർട്ട് പ്രകാരം , കുടുംബ സന്ദർശന വിസകൾ നൽകുന്നത് കുവൈറ്റ് പൂർണ്ണമായും നിർത്തിയതിന്റെ കാരണം ഇതാവാം.നിലവിൽ റസിഡൻസ് സെക്ടറിന്റെ അണ്ടർസെക്രട്ടറിയും റസിഡൻസ് അഫയേഴ്‌സ് ജനറൽ ഡയറക്ടറും പരിമിതമായ വിസകൾ മാത്രമാണ് അനുവദിച്ചിരുന്നത്.
ഫാമിലി വിസിറ്റ് വിസ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്. വിസകൾ എപ്പോൾ വീണ്ടും തുറക്കുമെന്ന് ഇത് വരെ ഉത്തരവുകൾ വന്നിട്ടില്ല .
വാണിജ്യ സന്ദർശന വിസകൾ നിർത്തിയിട്ടില്ല.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്