ന്യൂസ് ബ്യൂറോ, കുവൈറ്റ്1
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി മെഡിക്കൽ സ്റ്റാഫിന് ചില നിബന്ധനകൾക്ക് വിധേയമായി കുടുംബ വിസ ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
പ്രവാസി മെഡിക്കൽ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ അഭ്യർത്ഥന പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അംഗീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ ദിനപത്രത്തോട് പറഞ്ഞു.
അതിനിടെ, ഫാമിലി വിസ ലഭിക്കുന്നതിനുള്ള വാതിൽ തുറക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ വ്യക്തമാക്കി, വിസ നൽകുന്നതിനെക്കുറിച്ചോ അത് പുനരാരംഭിക്കുന്ന തീയതിയെക്കുറിച്ചോ ആഭ്യന്തര മന്ത്രാലയം ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇത് “ഇപ്പോഴും സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും ചിലർ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും” റിപ്പോർട്ട് സൂചിപ്പിച്ചു.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും