ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫാമിലി വിസ ഉടൻ നൽകി തുടങ്ങുമെന്ന് സൂചന. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം, കുവൈറ്റ് വീണ്ടും കുടുംബങ്ങൾക്ക് വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി നൽകുവാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
സമീപകാല സംഭവവികാസങ്ങളിൽ, വിസ ഇഷ്യുവുമായി ബന്ധപ്പെട്ട ആവശ്യമായ നടപടിക്രമങ്ങളും ആവശ്യകതകളും പൂർത്തിയാക്കിയ ശേഷം ഫാമിലി വിസ അപേക്ഷകൾ വീണ്ടും തുറക്കാൻ കുവൈറ്റ് ഒരുങ്ങുകയാണ്. അപേക്ഷകർക്കുള്ള യോഗ്യതാ മാനദണ്ഡത്തിൽ ശമ്പളവും ജോലി പരിഗണനകളും ഉൾപ്പെടും. അടുത്ത ബന്ധുക്കൾക്ക് മുൻഗണന നൽകും.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പിനാണ് ഇതോടെ ആശ്വാസം ലഭിക്കുക.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും