ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് മേഖലയുടെ നേതൃത്വത്തിൽ കുവൈറ്റിലെ നാല് യുവജനപ്രസ്ഥാന യൂണിറ്റുകളെ പങ്കെടുപ്പിച്ച് കുടുംബ സംഗമവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
അബ്ബാസിയ സെൻ്റ്. സ്റ്റീഫൻസ് ഹാളിൽ വച്ചു നടന്ന സംഗമത്തിൽ റവ.ഫാ ഗീവർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡൻ്റും സെൻ്റ്.ബേസിൽ വികാരിയുമായ റവ. ഫാ.മാത്യു എം മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്റ്. സ്റ്റീഫൻസ് ഇടവക വികാരി റവ.ഫാ ജോൺ ജേക്കബ്, മഹാ ഇടവക സഹ വികാരി ലിജു കെ പൊന്നച്ചൻ,ഡീക്കൺ സന്തോഷ് മാത്യു, യുവജന പ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ.സി. ബിജു,കൽക്കട്ട ഭദ്രാസന ജോയിന്റ് സെക്രട്ടറി ബിജോ ദാനിയേൽ,സോണൽ ട്രഷറാർ റോഷൻ സാം മാത്യു,പഴയപള്ളി ട്രസ്റ്റി. വിനോദ് വർഗീസ്,മഹാ ഇടവക സെക്രട്ടറി. ബിനു ബെന്യം , സെൻ്റ്.ബേസിൽ ഇടവക സെക്രട്ടറി. മാർക്കോസ് സഖറിയ ,സെൻ്റ്. സ്റ്റീഫൻസ് ഇടവക സെക്രട്ടറി. ജിനു തോമസ് എന്നിവർ പ്രസംഗിച്ചു.
സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള സ്വാഗതവും കുടുംബ സംഗമം കൺവീനർ അലക്സ് വർഗീസ് നന്ദിയും രേഖപ്പെടുത്തി.ജോബി ജോൺ കളീക്കൽ പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു.
യോഗത്തിൽ കുവൈറ്റിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വന്ദ്യ. വൈദികർക്കുള്ള പ്രസ്ഥാനത്തിൻ്റെ ആദരവ് നല്കി.യുവജനപ്രസ്ഥാന അംഗങ്ങളുടെയും കുട്ടികളുടേയും വിവിധമായ കലാ പരുപാടികൾ പരുപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. മഹാ ഇടവക യുവജനപ്രസ്ഥാനം, പഴയപള്ളി യുവജനപ്രസ്ഥാനം, സെന്റ്. ബേസിൽ യുവജനപ്രസ്ഥാനം, സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനം എന്നീ യൂണിറ്റിലെ ഭരണസമിതി അംഗങ്ങൾ നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്