ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ. അംബാസഡറുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ചിത്രങ്ങൾ എടുത്തതാണ് വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രൊഫൈലിൽ നിന്ന് നിരവധി പേർക്ക് റിക്വസ്റ്റ് അയക്കുകയും ചെയ്തിക്കുന്നു. എന്നാൽ, ഈ വ്യാജ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനന വർഷം 1984 ആണ്. ‘ടൈംസ് ഓഫ് കുവൈറ്റ്’ എഡിറ്റോറിയൽ ടീം അംബാസിഡറുമായി ബന്ധപ്പെടുകയും ഇത് വ്യാജ പ്രൊഫൈൽ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തൻറെ പേരിൽ രൂപീകരിച്ചിരിക്കുന്ന വ്യാജ പ്രൊഫൈലിൽ നിന്ന് വരുന്ന റിക്വസ്‌റ്റും സന്ദേശങ്ങളും സ്വീകരിക്കരുതെന്നും വഞ്ചിതരാകരുതന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു