അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത 41 സ്ഥാപനങ്ങൾ ജനറൽ ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻറ് അടച്ചുപൂട്ടി . വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത് . ഫയർഫോഴ്സിന്റെ ലൈസൻസ് ഇല്ലാത്തതും സുരക്ഷ, അഗ്നി പ്രതിരോധ ആവശ്യകതകൾ പാലിക്കാത്തതുമാണ് നടപടിക്ക് കാരണമെന്ന് ജനറൽ ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തവക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്