ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും നേരിയതോതിലും വരെയും ചിലപ്പോൾ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ വ്യാഴാഴ്ച ഉച്ചവരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
മഴ 20 മില്ലീമീറ്ററിൽ കൂടുതലായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനൊപ്പം മഴയുണ്ടാകുമെന്നും വിശദീകരിച്ചു.
രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു