ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സർക്കാർ മേഖലയിലുള്ള പ്രവാസി എഞ്ചിനീയർമാർ പിരിച്ചു വിടൽ ഭീഷണിയിൽ. കുവൈറ്റ് മുനിസിപ്പൽ, കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി കാര്യ മന്ത്രി ഡോ. രന അൽ ഫാരിസ് വകുപ്പുകളിൽ സ്വദേശിവത്കരണം
നടപ്പാക്കാൻ ഉദേശിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
മുനിസിപ്പാലിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ എണ്ണത്തിലും വലിപ്പത്തിലുമുള്ള വർദ്ധനവ് കണക്കിലെടുത്ത്, സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാനും മുനിസിപ്പാലിറ്റിയിലെ കുവൈറ്റ് എഞ്ചിനീയറിംഗ് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനും മന്ത്രി ശ്രമിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം