Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിൽ മയക്കുമരുന്ന് കേസുകളിൽ 635 പ്രവാസികളെ കടത്തിയതായി റിപ്പോർട്ട്. മയക്കുമരുന്ന് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ പിടിക്കപ്പെട്ടതായി തെളിഞ്ഞ 635 പ്രവാസികൾ നാടുകടത്തപ്പെട്ടുവെന്ന് വിശ്വസനീയമായ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തുവെന്നാരോപിച്ച് അറസ്റ്റിലായ ഓരോ വിദേശിയെയും ഉടനടി നാടുകടത്തുകയെന്ന നയം കഴിഞ്ഞ രണ്ട് വർഷമായി ജിഡിഡിസി പിന്തുടരുന്നുണ്ടെന്ന് വൃത്തങ്ങൾ ദിനപത്രത്തോട് പറഞ്ഞു. രാജ്യത്ത് മയക്കുമരുന്ന് കടത്തുകയോ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുകയോ ചെയ്യുന്ന പ്രവാസികളെ കോടതിയിൽ ഹാജരാക്കുകയും വിധിയുടെ അടിസ്ഥാനത്തിൽ നാടുകടത്തുന്നതിന് മുമ്പ് ജയിലിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്