രാജേഷ് ആർ ജെ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എൻജിനീയർമാരുടെ താമസരേഖ പുതുക്കാൻ വൻ പ്രതിസന്ധി നേരിടുന്നു. കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയർസിന്റെ പുതിയ നിയമപ്രകാരം രേഖ പുതുക്കുവാൻ ‘നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ‘ നിർബന്ധമാണ്.
അത് ലഭ്യമാകണമെങ്കിൽ എൻജിനീയറിങ് പഠിച്ചു നാലുവർഷവും കോളേജിനും കോഴ്സിനും എൻ ബി എ അക്രഡിറ്റേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. ഏകദേശം പന്തീരായിരത്തോളം ഇന്ത്യൻ എൻജിനീയർമാരാണ് കുവൈറ്റിൽ ജോലി ചെയ്യുന്നത് ഇതിൽ 80 ശതമാനം പേരും താമസ രേഖ പുതുക്കുവാൻ പ്രതിസന്ധി നേരിടുകയാണ്.
2002ലാണ് എൻബിഎ എന്ന ആക്കിക്രെഡിറ്റേഷൻ ഏജൻസി നിലവിൽ വന്നത് . 2013 വരെ എ ഐ സി ടി യുടെ ഭാഗമായിരുന്ന എൻ ബി എ 2013 ലാണ് സ്വതന്ത്ര ഏജൻസിയായി നിലവിൽ വന്നത്. കഴിഞ്ഞമാസം വരെ പഠന സമയത്ത് ഏതെങ്കിലും ഒരു വർഷം എൻ ബി എ അക്രഡിറ്റേഷൻ
ഉണ്ടായിരുന്നെങ്കിൽ കുവൈസറ്റി ഓഫ് എൻജിനീയർസ് എൻഒസി കൊടുക്കുമായിരുന്നു. പുതിയ നിയമപ്രകാരം ഇത് സാധ്യമല്ലാതായിരിക്കുകയാണ്.
ഇപ്പോൾ വിസ തീർന്നിരിക്കുന്ന നിരവധി എഞ്ചിനീയേഴ്സ് ആണ് ഇതുമൂലം പ്രതിസന്ധിയിൽ ആയിരിക്കുന്നത് നാട്ടിൽ നിന്നും കുവൈറ്റിൽ നിന്നും പലതരം അറ്റസ്റ്റേഷനും ഇന്റർവ്യൂവും പാസായി കഴിഞ്ഞാണ് കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയർസിൽ അംഗത്വം എടുക്കാൻ അപേക്ഷിക്കുന്നത്. ഏകദേശം ഒരു ലക്ഷത്തോളം രൂപ അറ്റസ്റ്റേഷനും മറ്റുമായി ചിലവഴിച്ചിട്ടും വിസ പുതുക്കാൻ പറ്റാത്ത സ്ഥിതിയാണ് പലർക്കും ഉള്ളത്. ഇതിന് എത്രയും പെട്ടെന്ന് നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്ന് ഇന്ത്യൻ എഞ്ചിനീയേഴ്സ് പോറം കുവൈറ്റ് ആവശ്യപ്പെട്ടു ഇതിനായി ഉടൻ തന്നെ അപേക്ഷ സമർപ്പിക്കാൻ ഇരിക്കുകയാണ് ഇന്ത്യൻ എൻജിനിയേഴ്സ് ഫോറം എന്ന് ഭാരവാഹികൾ അറിയിച്ചു .
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ