November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മംഗഫ് അഗ്നിബാധ: പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം;  രണ്ട് ലക്ഷം രൂപയുടെ  ആശ്വാസ ധനസഹായം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി:പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ അവലോകന യോഗം സംഘടിപ്പിച്ചു.
തീപിടുത്ത ദുരന്തത്തിൽ നിരവധി ഇന്ത്യൻ പൗരന്മാർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.  പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സാധ്യമായ എല്ലാ സഹായവും ഇന്ത്യാ ഗവൺമെൻ്റ് നൽകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.  ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുമായി  വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗിനെ  ചുമതലപ്പെടുത്തി.
മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ, വിദേശകാര്യ സഹമന്ത്രി  കീർത്തിവർദ്ധൻ സിംഗ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി  പ്രമോദ് കുമാർ മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി  വിനയ് ക്വാത്ര, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. 

error: Content is protected !!