ഈ.ഡി.എ കുവൈറ്റ്,ഓണാഘോഷം ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കലാ പ്രകടനങ്ങൾ അവതരിപ്പിച്ചും, സൗഹൃദങ്ങൾ പുതുക്കിയും, സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടും ആഘോഷം ആസ്വാദ്യകരമാക്കി.എല്ലാ അതിർവരമ്പുകൾക്കപ്പുറം മനുഷ്യരെല്ലാരും ഒന്നാണെന്ന സന്ദേശം അംഗങ്ങൾക്ക് നൽകി .മങ്കഫ് ലേബർ ക്യാമ്പിലേയും വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും ആദരാഞ്ജലികൾ അർപ്പിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .
പ്രസിഡൻറ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു. പ്രധാന സ്പോൺസർ ആയ അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി ഓണോത്സവം 2024 ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് നിറഞ്ഞ സദസ്സിനെ സ്വാഗതം ചെയ്തു. പ്രിൻസ് തച്ചിൽ (ട്രഷറർ), പ്രവീൺ മാടശ്ശേരി (ജനറൽ കോഡിനേറ്റർ), തെരേസ ആൻറണി (വനിതാ ചെയർപേഴ്സൺ), സജി വർഗീസ് (പേട്രൻ), ബാലവേദി പ്രസിഡൻറ് ബ്രിജിറ്റ് മരിയ ബെന്നി, കരൂർ വൈശ്യ ബാങ്ക് കരൂർ വൈശ്യ ബാങ്ക് കേരള ഡിവിഷണൽ ഹെഡ് ബിജു കുമാർ.എ,ഗുണശീലൻ (ഷിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ് ),യൂണിറ്റ് കൺവീനർ മാരായ ബാബുരാജ് പള്ളുരുത്തി, ഫ്രാൻസിസ് ബോൾഗാട്ടി, പീറ്റർ കെ മാത്യു ,അനു കാർത്തികേയൻ എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു. സോവിനിയർ കൺവീനർ അജി മത്തായി ലൂസിയ വില്യമ്മിന് കോപ്പി നൽകി പ്രകാശനം ചെയ്തു.
ഹാസ്യതാരം സുധീർ പറവൂർ (കേശവൻ മാമൻ), പൊലികയുടെ നാടൻപാട്ട്, ചെണ്ടമേളം, താലപ്പൊലി, പുലികളി ഓണോത്സവത്തിന് ആവേശം പകർന്നു.അബ്ബാസിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളവും ശ്രദ്ധേയമായി. കൂപ്പൺ നറുക്കെടുപ്പിൽ സജീവ് കുമാർ ഒന്നാം സമ്മാനത്തിന് അർഹനായി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പായസം മത്സരത്തിൽ ജിമ്മി തോമസ് ഒന്നാം സമ്മാനം നേടി. അമ്പതോളം പേരടങ്ങിയ മലയാളി മങ്ക കോണ്ടസ്റ്റിൽ നിഷ സിബി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജോളി ജോർജ് (പ്രോഗ്രാം കൺവീനർ), ബിന്ദു പ്രിൻസ് എന്നിവരുടെ അവതരണം പരിപാടിയുടെ മാറ്റുകൂട്ടി. ജിയോ മത്തായി, ജോബി ഈരാളി, ജിജു പോൾ, ജോസഫ് കോമ്പാറ,
ബിജു സീ.ഡി, വർഗീസ് കെ.എം,ജിസ്സി ജിഷോയ്, ജിൻസി ലൗസൺ,
ഷജിനി അജി,ഷൈനി തങ്കച്ചൻ ,ഷീബ പേയ്റ്റൻ പരിപാടികൾക്ക് നേതൃത്വം നൽകി.
പേട്ട്രനും ഇവന്റ് കൺവീനറുമായ ജിനോ എം കെ സദസ്സിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
More Stories
ആഭ്യന്തര മന്ത്രാലയം നവംബർ 5 ചൊവ്വാഴ്ച രാവിലെ സൈറൺ ടെസ്റ്റ് നടത്തും
സാൽമിയയിൽ അനുമതിയില്ലാതെ പരിപാടി നടത്തിയ സംഘാടകരും ജീവനക്കാരും കസ്റ്റഡിയിൽ
ബാഡ്മിന്റൺ പ്ലയേഴ്സ് കുവൈറ്റിന്റെ (BPK) നേതൃത്വത്തിൽ “ഇഗ്ളൂ ബാഡ്മിന്റൺ സൂപ്പർ ലീഗ് സീസൺ-2” സംഘടിപ്പിക്കുന്നു .