ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോഴിയിറച്ചിയുടെ ആവശ്യ ശേഖരം ഉണ്ടെന്നും ശേഖരിച്ചു വെക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ
ഫെഡറേഷൻ ഓഫ് കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് പ്രസിഡന്റ് അബ്ദുൽ അസീസ് സുൽത്താനും സാമൂഹ്യകാര്യ-സാമൂഹ്യ വികസന മന്ത്രാലയത്തിലെ സഹകരണ മേഖലയിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹിയാം അൽ ഖുദൈറും ആണ് ഇക്കാര്യം അറിയിച്ചത്.
“മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാർ എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ സഹകരണ സംഘങ്ങളിലും ദിവസേന പര്യടനം നടത്തുന്നു, കൂടാതെ കോഴികൾ ലഭ്യമാണെന്നും ഡീപ് ഫ്രീസറുകൾ നിറഞ്ഞിട്ടുണ്ടെന്നും സാധനങ്ങൾക്ക് ഒരു കുറവും ഇല്ലെന്നും അൽ-ഖുദൈർ പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു