ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ നാളെ നടക്കും. കുവൈറ്റ് സിറ്റിയിലെ ബി. എൽ. എസ് ഔട്സോഴ്സിങ് കേന്ദ്രത്തിൽ
രാവിലെ 11 മണി മുതൽ 12 മണി വരെ ആയിരിക്കും ഓപ്പൺ ഹൗസ് നടക്കുക. അംബാസഡർ സിബി ജോർജ് മുഖ്യ അതിഥി ആയിരിക്കും. നേരത്തെ മാസംതോറും നടത്തിവന്നിരുന്ന ‘ഓപ്പൺ ഹൗസ്’ ഇപ്പോൾ എല്ലാ ആഴ്ചയും ആണ് നടത്തുന്നത്. എംബസി ഓഡിറ്റോറിയവും പാസ്പോർട്ട് ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളും ഇതിന് വേദിയാകും.
കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച് കുവൈറ്റ് എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും.
ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ
പേര് ,സിവിൽ ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും ഇമെയിൽ വഴി
amboff.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു