Times of Kuwait – കുവൈറ്റ് വാർത്തകൾ
ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ജലീബിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’ ബുധനാഴ്ച.
ജ്ലീബ് അൽ ഷുയൂക്ക് (അബ്ബാസിയ)
ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗിൽ
2022 ഏപ്രിൽ 6 ബുധനാഴ്ച ബി എൽ എസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് 11 മണി മുതൽ 12 മണി വരെ ആയിരിക്കും ഓപ്പൺ ഹൗസ് നടക്കുക. അംബാസഡർ സിബി ജോർജ് മുഖ്യ അതിഥി ആയിരിക്കും. എംബസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിവാര ഓപ്പൺ ഹൗസിൽ ഈ മാസത്തെ ആദ്യത്തെ യോഗം ആയിരിക്കും ജലീബിൽ നടക്കുക.
കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച് കുവൈറ്റ് എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും.
ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ
പേര് ,സിവിൽ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും ഇമെയിൽ വഴി
amboff.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്