Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: ചൂടുകാലമായതോടെ കുവൈത്തിൽ വൈദ്യുതി ഉപഭോഗത്തിൽ കുതിപ്പ്. 14,506 മെഗാവാട്ട് വൈദ്യുതിയാണ് വ്യാഴാഴ്ച ഉപയോഗിച്ചത്. ഓരോ ദിവസവും വർധിച്ചുവരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച
13,730 മെഗാവാട്ടും ചൊവ്വാഴ്ച 14,250 മെഗാവാട്ടുമായിരുന്നു ഉപഭോഗം.
വരുന്ന മാസങ്ങളിൽ വേനൽ കനക്കുന്നതോടെ ഇനിയും ഗണ്യമായ വർധനയുണ്ടാകും. ഉയർന്ന അന്തരീക്ഷ താപനിലയിൽ എ.സി കൂടുതലായി
ഉപയോഗിക്കുന്നതും ജലോപയോഗം വർധിക്കുന്നതുമാണ് വേനലിൽ ഉപഭോഗം കൂടാൻ കാരണം. 16,000 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കാമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഇതിന് തയാറെടുത്തിട്ടുണ്ടെന്നും പ്രതിസന്ധി ഉണ്ടാകില്ലെന്നും വൈദ്യുതി മന്ത്രി ഡോ. മഷാൻ അൽ ഉതൈബി പറഞ്ഞു. ജൂലൈ, ആഗസ്ത് മാസങ്ങളിൽ 15,677 മെഗാവാട്ട് കടക്കുമെന്നാണ് കണക്കുകൂട്ടൽ.അതേസമയം, വൈദ്യുതി മന്ത്രാലയം പ്രതിദിനം 18,470 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നതിനാൽ ഇത്തവണയും പ്രതിസന്ധിയുണ്ടാകില്ല.
More Stories
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു