ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടി ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സംസ്ഥാന കമ്മിറ്റി സെക്രട്ടറി സുരേഷ് മാത്തൂർ ഉദ്ഘാടനം ചെയ്തു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി റോയ് ആൻഡ്രോസ്, ഒ.ഐ.സി.സി സീനിയർ നേതാവ് കൃഷ്ണൻ കടലുണ്ടി, കുവൈത്ത് കെഎംസിസി സംസ്ഥാന ഭാരവാഹികൾ ആയ ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഷാഹുൽ ബേപ്പൂർ എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ഇന്ത്യ മുന്നണിക്കും കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യ വിളികളും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ ഉൾപ്പെടുത്തി ഇശൽ ബാൻഡ് കുവൈത്തിന്റെ നേതൃത്വത്തിൽ നടന്ന മുട്ടിപ്പാട്ടും കൊട്ടിക്കലാശം പരിപാടിയുടെ മാറ്റ് കൂട്ടി.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു