ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ദേശീയ ആരോഗ്യ സംവിധാനത്തെ മൊത്തത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി പുതുതായി ഏറ്റെടുത്ത എൺപത് ആംബുലൻസുകൾ 2024-ഓടെ സേവനത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാധി പറഞ്ഞു.
അൽമുത്‌ല ഏരിയയിൽ എമർജൻസി റെസ്‌പോൺസ് സെന്ററിന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആറ് ആംബുലൻസുകളുടെയും ആറ് സാങ്കേതിക വിദഗ്ധരുടെയും ശേഷിയിൽ ഈ കേന്ദ്രം പ്രവർത്തിക്കും, അൽ-ജഹ്‌റ മെഡിക്കൽ ഏരിയയ്ക്കും പുതിയ ജഹ്‌റ ആശുപത്രിക്കും പിന്തുണയുമായി രാപ്പകലില്ലാതെ പ്രവർത്തിക്കും, പ്രദേശത്ത് നാല് പുതിയ മെഡിക്കൽ സെന്ററുകൾ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്