ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഏപ്രിൽ 21 മുതൽ 25 വരെ അവധിയായിരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ഏപ്രിൽ 26ന് ജോലി പുനരാരംഭിക്കും. അതേസമയം, പ്രത്യേക സ്വഭാവമുള്ളതും അടിയന്തര സേവനങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങളിൽ അവധി ദിനങ്ങളിൽ മാറ്റമുണ്ടാകും. പൊതുതാൽപര്യം കണക്കിലെടുത്ത് ഇത്തരം സ്ഥാപനങ്ങൾ അവയുടെ ഈദ് അവധി നിശ്ചയിക്കുമെന്നും മന്ത്രിസഭ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്