ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയില്‍ ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരും അംബാസഡർമാരും പങ്കെടുത്ത പരിപാടി ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ദേശീയഗാനത്തോടെ ആരംഭിച്ച സംഗീത സായാഹ്നത്തിൽ ഈസ്റ്ററിനോടനുബന്ധിച്ച് വിവിധ ഭാഷകളിലെ ഗാനങ്ങളും ‘വന്ദേ മാതരം’, ‘സാരെ ജഹാൻ സേ അച്ചാ’ തുടങ്ങിയ ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു.
വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യയെന്നും നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശമാണ് ലോകത്തിനായി ഇന്ത്യ നല്‍കുന്നതെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു. ഭരണഘടനയുടെ തനതായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നമ്മുടെ സ്വപ്നം പിന്തുടരാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ഏവര്‍ക്കും നീതി ഉറപ്പുനൽകുന്ന മഹത്തായ ഭരണഘടനയാണ് ഇന്ത്യയിൽ ഉള്ളതെന്നും അംബാസഡര്‍ കൂട്ടിച്ചേർത്തു.
കുവൈറ്റിലെ ഇന്ത്യൻ സമൂഹം സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ പരിച്ഛേദമാണെന്ന് അംബാസഡർ ഓർമിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദികാ അമൃത് മഹോത്സവ്’ പരിപാടിയും ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന് അറുപതാം വാർഷികാഘോഷങ്ങളും വരുംദിവസങ്ങളിൽ നടത്തപ്പെടും എന്ന് അംബാസഡർ സിബി ജോർജ് കൂട്ടിച്ചേർത്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി